വാളയാർ ഡാം തുറന്നു.

നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് ഉയർന്നതിനാൽ വാളയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഒരു സെന്റീമീറ്റർ വീതം തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 200.86 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്.

ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഡാം തുറക്കേണ്ട സാധ്യത ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.