മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ അധ്യക്ഷയായി. മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടന സന്ദേശം വായിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി. സി ഉദയകുമാര്‍, പി പി

രാധാമണി, ഹരി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ രാമചന്ദ്രന്‍, എസ് ഷൈലജ, രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ഗീത, വി. സുബ്രഹ്മണ്യന്‍, എസ് വിനേഷ്, പി. പ്രീത, എസ് അനിത, കെ. ജഹ്ഫര്‍, കെ. ഹരിദാസന്‍, പഞ്ചായത്ത് എക്‌സി. എന്‍ജിനീയര്‍ അനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ കൊങ്ങത് എന്നിവര്‍ പങ്കെടുത്തു.