സഫീറിന് നീതി ആവശ്യപ്പെട്ട് എം.എസ്.എഫ് നീതി യാത്ര ആരംഭിച്ചു.

എംഎസ്എഫ് പ്രവർത്തകൻ കുന്തിപ്പുഴയിലെ സഫീർ വധ കേസിലെ ഗൂഡാലോചന പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുക, സഫീറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എംഎസ്എഫ് നടത്തുന്ന നീതി യാത്ര തുടങ്ങി കുന്തിപ്പുഴ ജുമാ മസ്ജിദിലെ സഫീറിന്റെ ഖബർ സ്ഥാനിൽ നിന്നു തുടങ്ങി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം വരെ നടത്തുന്ന നീതി യാത്രയിൽ സഫീറിന്റെ സഹപാഠികളും സഹപ്രവർത്തകരുമാണ് പങ്കെടുക്കുന്നത് കുന്തിപ്പുഴയിൽ വെച്ച് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വഎൻ ഷംസുദ്ധീൻ എംഎൽ എ യാത്ര ഉദ്ഘാടനം ചെയ്തു മുസ് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ ടി

എ സിദ്ധീഖ്, മണ്ഡലം പ്രസിഡണ്ട് ടിഎ സലാം മാസ്റ്റർ, ജനസെക്രട്ടറി സിമുഹമ്മദ് ബഷീർ, യൂത്ത് ലീഗ് ജില്ലാ ജനസെക്രട്ടറി ഗഫൂർ കോൽകളത്തിൽ, സഹീറിനെറ് പിതാവ് വിസിറാജുദ്ധീൻ തുടങ്ങിയവര്‍ പങ്കെടുത്തു എംഎസ്എഫ് ജി ല്ലാ പ്രസിഡണ്ട് ഷമീർ പഴേരി, ഷറഫുപിലാക്കൽ, കെഎം ഷിബു, അജ്മൽ റാഫി, കെയു ഹംസ, ജില്ലാ, മണ്ഡലം നേതാക്കളായ ഹാഷിം ആളത്ത്, ബിലാൽ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി

Related