പോത്തോഴിക്കാവ് പൂരത്തിന് സമാപനം. ദേശവേലകളുടെ സംഗമത്തിൽ ക്ഷേത്രനഗരി കണ്ടത് വന്‍ ജനപ്രവാഹം.

മണ്ണാർക്കാട് പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ജനലക്ഷങ്ങളുടെ ആനന്ദലഹരിയിൽ സമാപനം കുറിച്ചു. ചൊവാഴ്ച വൈകിട്ട് ദേശ വേലകളുടെ സംഗമം നടന്നു. 4 മണിയോടു കൂടിയാണ് പെരിമ്പടാരി, പറമ്പുള്ളി, പോത്തോഴി, ചങ്ങലീരി, നെല്ലിപ്പടി, വേണ്ടാം കുർശി, കുമരംപുത്തൂർ, കാഞ്ഞിരംപാടം തുടങ്ങി 11 വേലകൾ സംഗമിച്ചത്. ഇതോടെ ക്ഷേത്രനഗരി തൃശൂർ

പൂര മൈതാനിക്ക് സമമായി. ജനലക്ഷങ്ങളുടെ പ്രവാഹമാണ് തട്ടകത്തിലേക്കൊഴുകിയത്. കാളയും,തിറയും, പൂതനും നിറഞ്ഞ വേലകളിൽ മാസ്മരിക സംഗീതത്തിനൊത്ത് യുവജനത ഉറഞ്ഞ് തുള്ളി. ഗജപ്രമുഖൻ തെച്ചിക്കോട്ട് രാമചന്ദ്രനുൾപ്പെടെ ഗജവീരന്മാർ അണിനിരന്നതോടെ നഗരിയിൽ സെൽഫി ക്യാമറകൾ ഉയർന്നത് പൂരത്തിന് ആധുനികതയുടെ പരിവേഷം നൽകി. ഗജവീരന്മാർ കാവ് കയറി ദേവിയെ വണങ്ങിയതോടെ താലപ്പൊലി എഴുന്നള്ളത്ത് നടന്നു.

Related