മണ്ണാർക്കാട് കെ എസ് കെ ടി യു വനിത സബ് കമ്മറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

മണ്ണാർക്കാട് കെ എസ് കെ ടി യു വനിത സബ് കമ്മറ്റിയുടെ നേതിര്ത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവർത്തകർ ധർണയിൽ അണിനിരന്നത്. സി.പി.എം ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ധർണ സമരം മണ്ണാർക്കാട്

പോസ്റ്റോഫീസ് പരിസരത്താണ് സമാപിച്ചത്. സി.പി.എം ഏരിയ കമ്മറ്റി അംഗം എം ഉണ്ണീൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ കെ ബിന്ദു, കെ എൻ സുശീല, കുന്നത്ത് മുഹമ്മദ്‌, പി.ജി ബാലൻ, പി അലവി, സാവിത്രി, വി ബാലൻ,രു ഗ്മിണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Related