കെ എസ് ഇ ബി മണ്ണാർക്കാട് ഡിവിഷന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷാ മാസാചരണം സംഘടിപ്പിച്ചു..

കെ എസ് ഇ ബി മണ്ണാർക്കാട് ഡിവിഷന്റെ നേതൃത്വത്തിലാണ് വൈദ്യുതി സുരക്ഷാ മാസാചരണം സംഘടിപ്പിച്ചത്. സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം ഇത്തരം ബോധവത്കരണ പരിപാടികൾ നടത്തിവരുണ്ട്. കുമരംപുത്തൂർ എ എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സിനു ഫയർ ഫോഴ്സ് ലീഡർ

അബ്ദുൽ നാസർ നേതൃത്വം നൽകി. മണ്ണാർക്കാട്, അഗളി, അലനല്ലൂർ, കുമരം പുത്തൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കോട്ടത്തറ എന്നീ സെക്ഷനുകളിലെ ജീവനക്കാർ പരിപാടികളിൽ പങ്കെടുത്തു. ചടങ്ങിൽ എക്സിക്യൂട്ടീവ് എൻജിനിയർ ഡോ : രാജൻ പി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related