പാലക്കയത്ത് ഉരുള്‍പ്പൊട്ടല്‍ : 2 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ പാലക്കയം പായപ്പുല്ല്, വട്ടപ്പാറ, മുണ്ടംപ്പൊട്ടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പായപ്പുല്ലിലാണ് വൻ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്. അർധരാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്തെ 2 വീടുകൾ പൂർണമായും നശിച്ചു. ഇന്നലെ രാത്രി 10:30 യോടെയാണ് പ്രദേശത്തു ഉരുൾപൊട്ടൽ ശക്തമായത്. പ്രദേശത്തെ റോഡും, പഞ്ചായത്ത് കിണറും കല്ലും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ 15 വീടുകളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. കൂടാതെ

പായപ്പുല്ല് തടത്തിൽ കുര്യാക്കോസിന്റെയും, സഹോദരി അന്നമ്മയുടേയും വീടിന് പ്രകൃതിക്ഷോപത്തിൽ നാശനഷ്ട്ടം സംഭവിച്ചു.. കിടപ്പു രോഗിയായ അച്ഛനെ സമയോചിതമായ ഇടപെടൽകൊണ്ടാണ് രക്ഷിക്കാനായതെന്ന് കുര്യാക്കോസിന്റെ മകൻ ഡിനു വ്യക്തമാക്കി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി ശരീഫ്, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സുജാത, ബ്ലോക്ക്‌ അഗങ്ങളും മറ്റു ജനപ്രതിനിധികളും പ്രശ്ന ബാധിത സ്ഥലം സന്ദർശിച്ചു.

Related