കാഞ്ഞിരപ്പുഴ ചേലേങ്കരയില്‍ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്ന്‌ വീണ് വീട് തകര്‍ന്നു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡായ ചേലേങ്കരയിലാണ് അർദ്ധരാത്രിയിലുണ്ടായ കനത്ത മഴയിൽ വീട് തകർന്നത്. ചേലങ്കര പുതുപ്പറമ്പിൽ സുരേഷിന്റെ വീടാണ് തകർന്നത്. മണ്ണൊലിപ്പ് തടയുന്നതിനായി വീടിനോടു ചേർന്നു സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തി വീടിനു

മുകളിലേക്ക് അടർന്നു വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗത്തെ ചുമരുകൾ പൂർണമായും നശിച്ചു. വലിയ സാമ്പത്തിക ബാധ്യതയോടെയാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ താങ്ങാൻ കഴിയുന്നതിനു മപ്പുറത്താണെന്നു സുരേഷ് പറഞ്ഞു.

Related