അപകട ഭീഷണിയില്‍ നെല്ലിപ്പുഴ ആണ്ടിപ്പാടം ഭദ്രകാളി ക്ഷേത്ര റോഡ്.

നെല്ലിപ്പുഴ ആണ്ടിപ്പാടം ഭദ്രകാളി ക്ഷേത്രത്തിലേക്കുള്ള കോൺക്രീറ്റ് റോഡാണ് അപകട ഭീഷണി നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ റോഡിനടിയിലെ മണ്ണ് പൂർണമായും ഒളിച്ചു പോയി. പത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഏക ഗതാഗത മാർഗമാണിത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും പ്രദേശത്തേക്ക് പ്രവേശിക്കാത്തത്

നാട്ടുകാരെ ഏറെ ദുരിതത്തിലായത്തുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ റോഡ്‌ പൂർണമായും തകരുന്ന അവസ്ഥയിലാണ്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു അധികാരികൾ റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്കും പൊതുമരാമത്തു വകുപ്പിനും പരാതി നൽകിയതായി വാർഡ് കൗൺസിലർ ഇബ്രാഹിം അറിയിച്ചു.

Related