തെങ്കര ഗ്രാമ പഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു.

2017,18 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. തെങ്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് വിജയോത്സവം എന്നപേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചത്. തെങ്കര പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ്‌ കെ. സാവിത്രി

ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി എച് മുഹമ്മദ്‌ അധ്യക്ഷനായി. തുടർന്ന് വിദ്യാർത്ഥികളെ അനുമോദിച്ചു. സെക്രട്ടറി ഇൻ ചാർജ് അൻസിയ ലാൽ, യൂത്ത് കോർഡിനേറ്റർ അനുരാഗ്, പഞ്ചായത്ത്‌ അംഗങ്ങളായ രുഗ്മിണി, രാധാകൃഷ്ണൻ, ഷൗക്കത്ത്, പിയുഷ് ബാബു, സുകുമാരൻ, ഫൈസൽ ആനമൂളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related