താലൂക്കില്‍ കനത്ത മഴ തുടരുന്നു.

താലൂക്കില്‍ കനത്ത മഴ തുടരുന്നു. 2 ദിവസങ്ങളായി തുടരുന്ന മഴ ബുധനാഴ്ച്ച കൂടുതല്‍ ശക്തിയാര്‍ജജിക്കുകയാണ് ചെയ്തത്. കുന്തിപ്പുഴ നിറഞ്ഞൊഴുകുകയാണ്. നെല്ലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴയോരങ്ങളിലേക്ക് വെള്ളം വ്യാപിച്ചു. റോഡില്‍ വെള്ളം കെട്ടിനിന്ന്

ജനവാസമേഖലയിലേക്കും പരന്നു. ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് അപകടങ്ങള്‍ ഉണ്ടായി. സംസ്ഥാനത്ത് ചിലസ്ഥലങ്ങളില്‍ ജൂലൈ 12 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി നേരെത്ത അറിയിച്ചിരുന്നു.