
ഹജ്ജ് തീര്‍ഥാടകര്‍ക്കുളള മെനിഞ്ചൈറ്റിസ് കുത്തിവെയ്പ് 17 നും 19 നും
പാലക്കാട് ജില്ലയില്‍ നിന്നും ഗവ.ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേനയും പോകുന്ന തീര്‍ഥാടകര്‍ക്കുളള മെനിഞ്ചൈറ്റിസ് കുത്തിവെയ്പ് ജൂലൈ 17 രാവിലെ 10 മുതല്‍ ഒന്ന് വരെ പട്ടാമ്പി,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലും ജൂലൈ
19 ന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും നല്‍കും. പാലക്കാട് ജില്ലയില്‍ നിന്നുളള തീര്‍ഥാടകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു.