ശക്തമായ കാലവർഷം : മണ്ണാർക്കാട് പുഴകളും,പാടങ്ങളും നിറഞ്ഞൊഴുകുന്നു.

ശക്തമായ കാലവർഷം. മണ്ണാർക്കാട് പുഴകളും,പാടങ്ങളും നിറഞ്ഞൊഴുകുന്നു. വ്യാഴാഴ്ച രാവിലെ കുമരംപുത്തൂരിൽ നെൽപാടം നിറഞ്ഞ് ശക്തമായ വെള്ളമൊഴുക്ക് റോഡിലേക്കുണ്ടായി. കൈവരിയായ തോട് നിറഞ്ഞതോടെ സ്വകാര്യ വ്യക്തികൾ നികത്തിയ പാടങ്ങളിൽ നിന്നാണ് വെള്ളം ഒഴുകിയത്. ഇതിനെ തുടർന്ന് ഈ

ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും നിലക്കാതെ തുടരുന്ന മഴയിൽ പ്രധാന പുഴകളും കരകവിഞ്ഞൊഴുകുകയാണ്. പാലത്തിനൊപ്പമെത്തിയ കുന്തിപ്പുഴയിലെ നീരൊഴുക്ക് വ്യാഴാഴ്ചയും നില തുടരുകയാണ്. ചൂരിയോട്, തുപ്പ നാട് പുഴകളിലും ജലനിരപ്പ് വർദ്ധിച്ചു.