സത്രംകാവ് പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. 20 ഓളം വീടുകള്‍ വെള്ളത്തിലായി.

കല്ലടിക്കോട്, കോണിക്കഴി, ചൂരക്കോട്, സത്രംകാവ് പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി 20 ഓളം വീടുകള്‍ വെള്ളത്തിലായി കൃഷിനാശമുള്‍പ്പെടെ ഒന്നര കോടിയുടെ നഷ്ട്ടമാണ് കണക്കാകുന്നത് പഴക്കംചെന്ന 10 ലധികം വീടുകള്‍ക്ക് പൂര്‍ണ്ണമായും 9 ഓളം വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു സത്രംകാവ് പാലം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു കോങ്ങാട് എസ്ഐ ഹരീഷിന്റെ നേതൃത്വത്തില്‍ സത്രംകാവ് പാലത്തില്‍ കയര്‍കെട്ടി ജനങ്ങളെ നിയന്ത്രിച്ചു കല്ലടിക്കോട് എസ്ഐ ബിജുവിന്റെ നേതൃത്വത്തിലും സംഘം സുരക്ഷയൊരുക്കി

സത്രംകാവ് ഭഗവതി ക്ഷേത്രം വെള്ളത്തിലായി കടമ്പഴിപ്പുറം, പുലാപറ്റ, ചോലപ്പാടം, ചീനിക്കടവ്, കുറ്റിച്ചിറ, എന്നിവിടങ്ങളിലും പുഴയും തോടും റോഡും നിറഞ്ഞ് കവിഞ്ഞു ചെറിയ പാലങ്ങളും റോഡുകളും തകര്‍ന്നു വെള്ളത്തിലായ വീടുകളിലകപ്പെട്ടവരെ അയല്‍വീടുകളിലേക്കും ബന്ധുക്കളുടെ വീട്ടിലേക്കും മാറ്റിപ്പാര്‍പ്പിച്ചു ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഅരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് ജ്യോതി വാസന്‍, പഞ്ചായത്ത് പ്രസിഡന്റ് കെഅംബുജാക്ഷി, വൈസ്പ്രസിഡന്റ് അഹമ്മദ് കബീര്‍, ശ്രീകുമാരി, എംസുബ്രഹ്മണ്യന്‍ മറ്റു മെമ്പര്‍മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു

Related