ശക്തമായ കാലവർഷം : തത്തേങ്ങലം, ചിറപ്പാടം, പുഞ്ചക്കോട് ഭാഗങ്ങളില്‍ കനത്ത നാശനഷ്ട്ടം

ശക്തമായ കാലവർഷം. ദുരന്തങ്ങൾ വിട്ടൊഴിയാതെ തെങ്കര ഗ്രാമപഞ്ചായത്തും. തത്തേങ്ങലം, ചിറപ്പാടം, പുഞ്ചക്കോട് ഭാഗങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇതിൽ പുഞ്ചക്കോട് പള്ളത്ത് ദിവാകരന്റെ വീട്ടിൽ വെള്ളം ഇരച്ചു കയറി. ചിറപ്പാടം മാടാഞ്ചേരി ദേവകി, മഞ്ഞളിങ്ങൽ ഖദീജ, മൂച്ചിക്കുന്ന് കുഞ്ഞമ്മ, നാരായണൻകുട്ടി എന്നിവരുടെ വീടുകൾ തകർന്നു. ശക്തമായ, കാറ്റും മഴയും തുടർന്നതോടെ ചില

വീടുകളുടെ മേൽക്കൂര അപ്പാടെ നിലം പൊത്തി. ചുമരുകളും ഇടിഞ്ഞു വീണതോടെ തകർച്ച പൂർണ്ണമായി. വിവരമറിഞ്ഞ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. മഴയുടെ ശക്തമായ തുടർച്ച പരിസരത്ത് വൻ ഭീഷണിയാണ് ഉയർത്തുന്ന തെന്ന് സംഘത്തിലുണ്ടായിരുന്ന തെങ്കര ഗ്രാമപഞ്ചായത്തംഗം ടി.കെ.ഫൈസൽ പറഞ്ഞു. നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

Related