കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ മണ്ണാർക്കാട് കൺവെൻഷൻ നടന്നു.

കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ മണ്ണാർക്കാട് കൺവെൻഷൻ നടന്നു. കോടതിപ്പടി എമറാൾഡ് ഹോട്ടലിലാണ് പരിപാടി നടന്നത്. ജില്ലാ പ്രസിഡണ്ട് എ.മുഹമ്മദ് റാഫി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹോട്ടൽ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷക്കായി ആവിഷ്ക്കരിച്ച ഇൻഷുറൻസ് ഹോട്ടൽ ഷീൽഡ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് നിർവ്വഹിച്ചു.

ഗ്രീൻ റെസ്റ്റോറന്റ് ഉടമ മുഹമ്മദ് സാലി ആദ്യ പോളിസിയെടുത്തു. മണ്ണാർക്കാട് താലൂക്കിൽ അസോസിയേഷൻ പരിധിയിലുള്ള സ്ഥാപനങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൺവെൻഷൻ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി.സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ.ആർ. ചിന്മയാനന്ദൻ, ഇ.എ.നാസർ, പി.ശ്രീധരൻ, ഷാജഹാൻ, ടി.കെ.സിദ്ദീഖ്, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related