സഫീര്‍ വധം : നമ്പിയത്ത് നാസറിനും നിസാറിനും ജാമ്യം.

കുന്തിപ്പുഴ സഫീർ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയ നമ്പിയത്ത് നാസറിനും, നിസാറിനും കോടതി ജാമ്യം അനുവദിച്ചു ബുധനാഴ്ച ജില്ലാ കോടതിയിൽ നിന്നാണ് ഇവർ ജാമ്യം നേടിയത് ആദ്യ പതിനൊന്ന് പ്രതികൾക്കുള്ള കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ഇവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി പ്രത്യേകമാണ് ചാർജ് ഷീറ്റ് നൽകിയത് തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരെ നൽകിയിരുന്നു

എന്നാൽ ഇതുവരെയും ഇവരെ പോലീസിന് അറസ്റ്റ് ചെയ്യാനായിരുന്നില്ല ഇതിനിടെയാണ് നാസറും, നിസാറും ജാമ്യം നേടിയത് ആഴ്ചതോറും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാണ് വ്യവസ്ഥ

Related