നേരമില്ലുണ്ണിക്ക് നേരമില്ലാ : ലോക കാഴ്ച്ച ദിനത്തില്‍ ഒരു കവിതാലാപനം കൊണ്ട് തലവരമാറിയ മുണ്ടൂര്‍ നാമ്പുള്ളിപ്പുര സ്വദേശി ശ്രീക്കുട്ടനെ കുറിച്ച്.

ലോക കാഴ്ച്ച ദിനത്തില്‍ പരിചയപ്പെടുത്തുന്നത് മുണ്ടൂര്‍ നാമ്പുള്ളിപ്പുര സ്വദേശി ശ്രീക്കുട്ടനെയാണ്. അന്ധതയെ സര്‍ഗ്ഗശേഷി കൊണ്ട് അതിജീവിച്ച ശ്രീകുട്ടന്‍ ഇന്ന് എല്ലാവര്‍ക്കും പരിജിതനാണ്. ശ്രീക്കുട്ടനാലപിച്ച ഈ കവിത മിക്കവരും കേട്ടുകാണും. അകക്കണ്ണ് എന്ന പേരില്‍ സമദ് കല്ലടിക്കോട് സംവിധാനം ചെയ്ത ഡോകുമെന്ററിയിലാണ് ശ്രീക്കുട്ടന്‍ ഈ ഗാനം ആലപിച്ചത്. തുടര്‍ന്ന് ഈ ഗാനം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രീക്കുട്ടന്റെ തലവരമാറി, ചാനല്‍ പ്രോഗ്രാമുകളിലും മറ്റിടങ്ങളിലും ശ്രീക്കുട്ടന് വേദി ലഭിച്ചു. കവിതയെഴുതിയ എടപ്പാള്‍ സബ്രഹ്മണ്യനും ആലപിച്ച ശ്രീകുട്ടനും ഡോക്യുമെന്ററി സംവിധാനം ചെയ്ത

സമദും മുമ്പ് പരിചയമില്ല. തന്റെ കവിത ശ്രദ്ധനേടിയപ്പോള്‍ ഇരുവരേയും തേടി സംവിധായകന്‍ ഇറങ്ങുകയായിരുന്നു. പാലക്കാട് വെച്ചാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇന്നലേയും മൂവരും കരിമ്പ യു.പി സ്‌ക്കൂളില്‍ ഒത്തുചേര്‍ന്നു. സ്‌ക്കൂള്‍ പുറത്തിറക്കുന്ന എടപ്പാള്‍ സുബ്രഹ്മണ്യന്റെ 'ഉള്‍ക്കണ്ണ് വിടരുവാന്‍' എന്ന വീഡിയോ ആല്‍ബത്തിന് വേണ്ടിയാണ് ഇവര്‍ സംഗമിച്ചത്. ആയിരക്കണക്കിന് കവിതകള്‍ എഴുതിരെങ്കിലും ശ്രീക്കുട്ടന്റെ ആലാപനമാണ് തന്റെ മറ്റു കവിതകളേയും പ്രശസ്തമാക്കിയതെന്ന് കവി പറഞ്ഞു. ഇന്ന് മുണ്ടൂര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ 10 ാം തരം വിദ്യാര്‍ത്ഥിയാണ് ശ്രീക്കുട്ടന്‍.