അപ്രഖ്യാപിത ഹർത്താൽ : മണ്ണാർക്കാട് സ്വദേശിയ്ക്കെതിരെ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. കേസില്‍ സംസ്ഥാനത്ത് വിധി ആദ്യം.

അപ്രഖ്യാപിത ഹർത്താൽ : മണ്ണാർക്കാട് സ്വദേശിയ്ക്കെതിരെ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. ഇരുപതിനായിരത്തി ഇരുന്നൂറ് രൂപയാണ് പിഴയൊടുക്കാൻ കോടതി വിധിച്ചത്. മണ്ണാർക്കാട് സ്വദേശി നൗഫലിനെതിരെയാണ് കേസിൽ വിധി വന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താലിന് സോഷ്യൽ മീഡിയ വഴി ആഹ്വാനം നൽകിയവരിൽ ആദ്യമായാണ് ഒരു പ്രതിയ്ക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത്. കാശ്മീർ കത്വ

സ്വദേശിയായ ബാലികയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയിൽ ഏപ്രിൽ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹർത്താൽ നടന്നത്. മണ്ണാർക്കാട് നാൽപ്പത്തിയേഴ് പേർക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരൽ ഉൾപ്പെടെ 143,147, 283,149 എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനുള്ള വിധി വന്നത്. തുടർന്ന് 46 പേർക്കുള്ള വിചാരണ നടക്കും.

Related