തെങ്കര ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് അപേക്ഷ നൽകി.

തെങ്കര ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയം റദ്ദാക്കിയ സംഭവം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനുമെതിരെ യുഡിഎഫ് അംഗങ്ങൾ വീണ്ടും അവിശ്വാസ പ്രമേയത്തിന് അപേക്ഷ നൽകി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടിയാണ് മുസ്ലീം ലീഗ് പ്രതിനിധി ടി.കെ.ഫൈസലിന്റെ നേതൃത്വത്തിൽ യുഡിഎഫിലെ ഏഴ് അംഗങ്ങളും ഒപ്പിട്ട അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. ആദ്യം നൽകിയ അപേക്ഷയിന്മേൽ സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും പഞ്ചായത്ത് രാജ് ചട്ടത്തിലെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സി പി എം അംഗങ്ങൾ രംഗത്തെത്തിയിരുന്നു.ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അവിശ്വാസ ചർച്ചാ നടപടികൾ റദ്ദാക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇപ്പോൾ

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വീണ്ടും അവിശ്വാസ പ്രമേയവുമായി യുഡിഎഫ് വീണ്ടും രംഗത്തെത്തിയത്. ഇതോടെ നിർണ്ണായകമായ ഭരണ അട്ടിമറിക്കായി അണിയറ ഒരുക്കങ്ങളിലാണ് മുന്നണി. ഇടതു മുന്നണി ഭരിക്കുന്ന തെങ്കര ഗ്രാമപഞ്ചായത്തിൽ ഒരു സ്വതന്ത്രനുൾപ്പെടെ പതിനേഴംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ഇതിൽ ഏഴ് സിപിഎം, ഒരു സി പി ഐ എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന്റെ കക്ഷിനില. യു ഡി എഫിൽ രണ്ട് കോൺഗ്രസ് ഉൾപ്പെടെ ഏഴ് ഏഴംഗങ്ങളും. ഒരു അംഗത്തിന്റെ ബലവുമായി ബിജെപിയും സമിതിയിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്. സി പി എം - സി പി ഐ യിൽ ഇടക്കാലത്ത് ഉടലെടുത്ത ചേരിപ്പോരാണ് യു ഡി എഫിന്റെ വിജയത്തിലുള്ള ആത്മവിശ്വാസം.

Related