അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ സ്ഥിരമായി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും.

പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ സ്ഥിരമായി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും. ഇതിനായി നിറഞ്ഞ് നില്‍ക്കുന്ന റിസര്‍വോയറിലെ ജലനിരപ്പ് ഒരടി താഴ്‌ത്തേണ്ടതുണ്ട്. റിവര്‍ സ്ലൂയിസ്സിലൂടെ വെള്ളം പുഴയിലേക്ക് തുറന്ന് വിട്ട് ജലനിരപ്പ് കുറയ്ക്കാനാണ് പദ്ധതി. വൈകീട്ട് 3 : 30 ഓടെ റിവര്‍ സ്ലൂയിസ്സ് തുറന്നു. ഇതോടെ നേരിയ തോതില്‍

പുഴയിലെ ജലനിരപ്പ് ഉയരും. സമീപ വാസികളും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശവുമുണ്ട്. പുഴയില്‍ വെള്ളം പെട്ടെന്ന് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ക്രമാതീതമായാണ് ഒരടിവരെ റിവര്‍ സ്ലൂയിസ്സ് തുറക്കുക. ജലനിരപ്പ് താഴ്ന്ന് കഴിഞ്ഞാല്‍ ഞായറാഴ്ച്ചയോടെ ഷട്ടര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടല്‍. ഏകദേശം 4 ദിവസമാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായി വരിക.

Related