മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ തിങ്കളാഴ്ച പുന:പ്രവർത്തനം ആരംഭിക്കും.

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ തിങ്കളാഴ്ച പുന:പ്രവർത്തനം ആരംഭിക്കും. സമ്പൂർണ്ണ അണുവിമുക്തമാക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ഒക്ടോബർ 8 നാണ് തീയേറ്റർ അടച്ചിട്ടത്. ഇതിനെ തുടർന്ന് പ്രസവ സംബന്ധമായ അടിയന്തിര

ശസ്ത്രക്രിയകൾക്ക് ലേബർ റൂമിലെ ഓപ്പറേഷൻ തീയറ്ററിലാണ് സൗകര്യമൊരുക്കിയിരുന്നത്. പത്തു ദിവസത്തെ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒക്ടോബർ പതിനെട്ടോടുകൂടി തന്നെ ഓപ്പറേഷൻ തിയേറ്റർ ഉപയോഗ സജ്ജമാവുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related