മണ്ണാർക്കാട് റെയ്ഞ്ചിൽ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സൈസ് വകുപ്പ് കഞ്ചാവ് പിടികൂടി.

മണ്ണാർക്കാട് റെയ്ഞ്ചിൽ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സൈസ് വകുപ്പ് കഞ്ചാവ് പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ ബാലസുബ്രമണ്യന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ .രാമചന്ദ്രൻ, പി.എം.ഷാനവാസ്, ഹരിപ്രസാദ് തുടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊറ്റശ്ശേരി കല്ലമല തടിക്കന്മാരെ വീട്ടിൽ ശിവരാമൻ, മാച്ചാം തോട് വെളുത്തേടത്ത് മലയിൽ രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. 100 ഗ്രാമിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

Related