കിംസ് അൽശിഫയിൽ ലോക സന്ധിവാത ദിനാചരണം

പെരിന്തൽമണ്ണ : ഒക്ടോബർ 12 ലോക സന്ധിവാത ദിനാചരണത്തോടനുബദ്ധിച്ച് കിംസ് അൽഷിഫ ഹോസ്പിറ്റലും, അൽഷിഫ കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്‌ടീസ്‌ ഡിപ്പാർട്മെന്റും സംയുക്തമായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിൻറെ ഭാഗമായി ബോധവൽക്കരണ പ്രദർശനം, കൗണ്സിലിംഗ്, മരുന്നുകളുടെ ഉപയോഗ ക്രമം, ലഖുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. കൂടാതെ 8 സ്‌ക്വാഡുകളായി 35 വളണ്ടിയർമാർ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. പരിപാടികളുടെ ഉദ്ഘാടനം

കിംസ് അൽഷിഫ ഡയറക്ടറും, ഓർത്തോ വിഭാഗം മേധാവിയുമായ ഡോ.ഇ.ജി മോഹൻകുമാർ നിർവഹിച്ചു. ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. സൂര്യപ്രകാശ് അധ്യക്ഷനായിരുന്നു. വാതരോഗ വിദഗ്ധൻ ഡോ.അനൂഫ് സ്പോർട്സ് ഇഞ്ചുറി വിഭാഗം മേധാവി ഡോ. അബ്ദുള്ള ഖലീൽ, ഡോ. നൂറുദ്ധീൻ എന്നിവർ സംസാരിച്ചു. ഫർമസി പ്രാക്ടീസ് മേധാവി പ്രൊഫസർ ദിലീപ് സ്വാഗതവും, അസിസ്റ്റൻപ്രൊഫസർ ലിനു മോഹൻ നന്ദിയും പറഞ്ഞു. ദിനാചരണത്തിൽ 150 ഓളം രോഗികൾ പങ്കെടുത്തു.

Related