ഹര്‍ത്താല്‍ മണ്ണാര്‍ക്കാടും ശക്തമായി.

ശബരിമല കര്‍മ്മ സമിതിയുടേയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റേയും നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മണ്ണാര്‍ക്കാടും ശക്തമായി. കാലത്ത് 7 മണിമുതലേ ഹര്‍ത്താലാനുകൂലികള്‍ നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളുള്‍പ്പെടെ തടഞ്ഞു. ചരക്ക് വാഹനങ്ങള്‍ മണിക്കൂറോളം തടഞ്ഞിട്ടു. ആശുപത്രിപ്പടി, ആല്‍ത്തറ, ടൗണ്‍ ഭാഗങ്ങളിലാണ് പ്രവര്‍ത്തകര്‍ വാഹനങ്ങളെ തടഞ്ഞത്. ഇതിനിടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി

പോയിരുന്ന വാഹനങ്ങളെ കടത്തിവിട്ടു. തുടര്‍ന്ന് 11 മണിയോടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ധര്‍മ്മര്‍ കോവില്‍ പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ടൗണില്‍ സമാപിച്ചു. ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ഹരിദാസ് സംസാരിച്ചു. ബി.മനോജ്, ശ്രീനിവാസന്‍, ജയകുമാര്‍, ബിജു നെല്ലംപാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related