കുളപ്പാടത്തു നിന്ന് തൃശൂരിലേക്ക് കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിച്ചു.

കുളപ്പാടത്തു നിന്ന് തൃശൂരിലേക്ക് കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിച്ചു. ബസിന് നാട്ടുകാർ ബുധനാഴ്ച സ്വീകരണം നൽകി. മണ്ണാർക്കാട് കുളപ്പാടം തോട്ടര വഴിയാണ് തൃശൂരിലേക്ക് പുതിയ റൂട്ട് അനുവദിച്ചത്. നിലവിൽ ആര്യമ്പാവ് വഴി മണ്ണാർക്കാട് തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന

ബസാണ് കുളപ്പാടം വഴി ഓടുന്നത്. ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തുന്നത് ലാഭകരമാവുമെന്ന കണക്കുകൂട്ടലിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ റൂട്ട് കെ എസ് ആർ ടി സി അനുവദിച്ചത്. മണ്ണാർക്കാട് നിന്ന് രാവിലെ 6 : 40 ന് പുറപ്പെടുന്ന ബസ് ആര്യമ്പാവ് വഴി തിരിച്ച് മണ്ണാർക്കാടെത്തും.