അറവ് മാലിന്യങ്ങള്‍ കുന്തിപ്പുഴയിലേക്ക്‌ : അറവുശാലയുടെ പ്രവർത്തനം ആരോഗ്യ വകുപ്പ് നിരോധിച്ചു. 30000 രൂപ പിഴയും.

കുന്തിപ്പുഴയിലെ മലിനീകരണം. അറവുശാലക്കെതിരെ ശക്തമായ നടപടികളുമായി മണ്ണാർക്കാട് നഗരസഭയും, പോലീസും. അറവുശാലയുടെ പ്രവർത്തനം നിരോധിച്ചു. ഇറച്ചിക്കടയുടെ ഉടമക്ക് 30000 രൂപയോളം പിഴയൊടുക്കാൻ നോട്ടീസ് നൽകി. ബുധനാഴ്ച വൈകിട്ടാണ് മണ്ണാർക്കാട് എസ്.ഐ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുന്തിപ്പുഴയെ മലിനമാക്കും വിധമുള്ള അറവുശാല കേന്ദ്രം നിരീക്ഷിക്കുന്നത്. മണ്ണാർക്കാട് ലൈവ് വാർത്ത നല്‍കിയതിനെ തുടർന്ന് വ്യാഴാഴ്ച നഗരസഭയിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥൻ വിസ്മലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പരിശോധനയിൽ അറവുശാല

അനധികൃതമാണെന്നും, പുഴ നശീകരണം വ്യക്തമാണെന്നും സ്ഥിരീകരിച്ചു. ഉടമക്കെതിരെ നടപടി സ്വീകരിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ വിസ്മൽ അറിയിച്ചു. സംഭവത്തിൽ കോടതിപ്പടിയിലെ ഇറച്ചിക്കടയുടെ ഉടമ മഞ്ചേരി സ്വദേശി ഫവാസിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇയാളുടെ കട പരിശോധിച്ചതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ആരോഗ്യ വകുപ്പ് കണ്ടെത്തി. 30000 രൂപയാണ് പിഴ ചുമത്തിയത്. സംഭവത്തിൽ മണ്ണാർക്കാട് പോലീസും കേസെടുത്തു. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് എസ്.ഐ. അരുൺകുമാർ താക്കീത് നൽകിയിട്ടുണ്ട്.

Related