കുമരംപുത്തൂർ മുള്ളിയിൽ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായ പരിപാടികളോടെ നടക്കും.

കുമരംപുത്തൂർ മുള്ളിയിൽ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായ പരിപാടികളോടെ നടക്കും. വെളളിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടു കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ബിംബ പ്രതിഷ്ഠ കലശാഭിഷേകങ്ങൾ തുടങ്ങിയവ നടക്കും. പ്രതിഷ്ഠയോടനുബന്ധിച്ച് ശനിദോഷ നിവാരണം, രാഹു ദോഷ നിവാരണം, സർവ്വ ഐശ്വര്യം, മംഗല്യം, സന്താന സൗഭാഗ്യം

എന്നിവക്കായി പ്രത്യേക പൂജകൾ നടത്തും. തുടർന്ന് വിഭവസമൃദ്ധമായ പ്രസാദ ഊട്ടും നടക്കും. മഹോത്സവത്തിനായി ക്ഷേത്ര പരിസരം ഒരുങ്ങിക്കഴിഞ്ഞു. 1500 വർഷം പഴക്കമുള്ള കുമരംപുത്തുർ ദേശത്തെ കാവ് 2014 ജൂണിലാണ് ക്ഷേത്ര സംരക്ഷണ സമിതി ഏറ്റെടുത്ത് വിപുലീകരിക്കുന്നത്. ക്ഷേത്രത്തിന്റെ ഐതിഹ്യവും, പുനരുദ്ധാരണവും സംബന്ധിച്ച് കമ്മിറ്റി പ്രസിഡണ്ട് വടശ്ശേരിക്കളം രവീന്ദ്രൻ വിശദീകരിച്ചു.

Related