ജേർണലിസത്തില്‍ യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്കോടെ എം.ഇ.എസ്. കോളേജിലെ വിദ്യാർത്ഥിനി ശബ്ന.

നാടിന് അഭിമാനമായി എം.ഇ.എസ്. കോളേജിലെ വിദ്യാർത്ഥിനി ശബ്ന. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി. ബിഎ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിലാണ് ശബ്ന റാങ്ക് കരസ്ഥമാക്കിയത്. എം ഇ

എസ് കോളേജിലെ 2015-2018 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്ന ശബ്ന മണ്ണാർക്കാട് പെരിമ്പടാരി കൊഴക്കോട്ടിൽ ശശി, ബിന്ദു ദമ്പതികളുടെ മകളാണ്. ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംഎ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ പഠനം തുടരുകയാണ്.