തകര്‍ച്ച ഭീഷണിയില്‍ മണ്ണാര്‍ക്കാട് 1 വില്ലേജ് ഓഫീസ്, മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നു.

നിത്യശയനത്തിലേക്കൊരുങ്ങി മണ്ണാര്‍ക്കാട് 1 വില്ലേജ് ഓഫീസ്. വാര്‍ദ്ധഖ്യം മൂര്‍ജിച്ചതോടെ അവയവങ്ങള്‍ ഓരോന്നായി തകര്‍ന്നടിയുകയാണ്. ചൊവ്വാഴ്ച്ച വൈകീട്ട് വില്ലേജ് ഓഫീസറുടെ മുറിയിലെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാനെത്തി യയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 70 കളുടെ ആരംഭത്തിലാണ് വില്ലേജ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2020 ഓടെ 50 വയസ്സ് തികയുന്ന കെട്ടിടത്തിന് ഇതിനിടയിലൊന്നും കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. സര്‍ക്കാര്‍ സഹായം ലഭ്യമാകാത്ത അവസ്ഥയില്‍ 2011

ലാണ് അന്നത്തെ വില്ലേജര്‍ ഓഫീസര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ നട്ടുകാരുടെ സഹകരണത്തോടെ 35000 രൂപ പിരിച്ചെടുത്ത് മേല്‍ക്കൂര പുതുക്കി പണിയല്‍ നടത്തിയത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. ഭയപ്പാടോടെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. നിരവധി രേഖകള്‍ സൂക്ഷിക്കേണ്ട ഓഫീസിന്റെ ജനാലകളും സുരക്ഷിതമല്ല. കെട്ടിടം പുതുക്കി പണിയേണ്ട അപേക്ഷകള്‍ കമ്മീഷണറേറ്റ് വരെ എത്തിയെങ്കിലും തുടര്‍ നടപടിയുമായിട്ടില്ല. വലിയ അപകടങ്ങള്‍ സംഭവിക്കും മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന താണ് ജനങ്ങളുടെ ആവശ്യം.

Related