ചന്തപ്പടി ചുമട്ടുതൊഴിലാളികളും വ്യാപാരികളും സംയുക്തമായി മൗലീദ് പാരായണവും അന്നദാനവും നടത്തി.

ചന്തപ്പടി ചുമട്ടുതൊഴിലാളികളും വ്യാപാരികളും സംയുക്തമായി മൗലീദ് പാരായണവും, അന്നദാനവും നടത്തി. നബിദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരാറുള്ള മഹത്തരമായ കൂട്ടായ്മ ക്കാണ് ചന്തപ്പടി അൽ ഫ കോംപ്ലക്സിൽ നേതൃത്വം നൽകിയത്. ഐ എൻ ടി യു

സി തൊഴിലാളികളും, പ്രദേശത്തെ വ്യാപാരികളുമാണ് ആഘോഷമൊരുക്കിയത്. മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖാസി മുഹമ്മദ് സ്വാദിഖ് ഫൈസി ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ജനങ്ങൾക്ക് അന്നദാനവും നടത്തി. ബഹുജന പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.

Related