കിണറ്റിൽ വീണ് മരണം.

കിണറ്റിൽ വീണ് മരണം. മണ്ണാർക്കാട് പ്രദേശത്തെ പുരാതന പാരമ്പര്യ കുടുംബമായ നടുക്കളത്തിൽ വീട്ടിലെ രാഘവൻ മകൾ ആനന്ദവല്ലി (63) ആണ് മരണമടഞ്ഞത്. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനോടൊപ്പം താമസിക്കുന്ന

ഇവർ വീട്ടിലെ കിണറ്റിലാണ് പെട്ടത്. തുടർന്ന് അഗ്നിശമ സേനയെത്തിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. മരണപ്പെട്ട ഇവർക്ക് ഏറെ വർഷങ്ങളായി മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നതായി നാട്ടുകാർ പറഞ്ഞു.