നഗരസഭയിൽ സിപിഎം കൗൺസിലർമാർ തന്നെ അപമാനിച്ചതായി ലീഗ് വനിത അംഗം ഷഹന കല്ലടി. സെക്രട്ടറിക്ക് പരാതി നൽകി

നഗരസഭയിൽ സിപിഎം കൗൺസിലർമാർ തന്നെ അപമാനിച്ചതായി ലീഗ് വനിത അംഗം ഷഹന കല്ലടി ആരോപിച്ചു. മീൻ മാർക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൌൺസിൽ യോഗത്തിലാണ് സംഭവം.

വനിതയെന്ന പരിഗണനയില്ലാതെ തനിക്കെതിരെ വളഞ്ഞാക്രമണമാണ് നടത്തിയത്. ഇത് ഒരിക്കലും സഭക്ക് നിരക്കുന്നതല്ല. ഇക്കാര്യത്തിൽ അതിയായ വിഷമം ഉള്ളതായി ഷഹ്ന പറഞ്ഞു. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയതായും അവർ അറിയിച്ചു.

Related