പ്രളയ ദുരിതർക്ക് താങ്ങായി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറി.

പ്രളയ ദുരിതർക്ക് താങ്ങായി യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി. പണി പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറി. വൈകിട്ട് നടന്ന ചടങ്ങ് മുൻ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘടനം ചെയ്തു. 3 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം അപേക്ഷകളാണ് ഇത്തരത്തിൽ കമ്മിറ്റിക്കു മുമ്പാകെ വന്നത്. തുടർന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെയും, കെഎംസിസി യൂണിറ്റുകളുടെയും സഹായത്തോടെ അർഹതപെട്ടവർക്കുള്ള വീടുകൾ പുനർനിർമ്മാണം

നടത്തി. മാതൃക പ്രവർത്തനത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹി ഷമീർ വേലക്കാടനെ ആദരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. നേതാക്കളായ സി. മുഹമ്മദ്‌ ബഷീർ, പൊൻപാറ കോയക്കുട്ടി, ആലിപ്പു ഹാജി, നാസർ പാതാക്കര, നൗഫൽ കളത്തിൽ, സക്കീർ മുല്ലക്കൽ, നഗരസഭ കൗൺസിലർമാരായ അഫ്സൽ ഷഹ്നാ സലീന സക്കീന തുടങ്ങിയവർ പങ്കെടുത്തു.

Related