ചക്ക ഐസ്‌ക്രീം, ഐസ്‌ക്രീം ബിരിയാണി. നഗരത്തിൽ കാർഷിക, ചക്ക, തേന്‍ മേളക്ക് തുടക്കം കുറിച്ചു.

നഗരത്തിൽ കാർഷിക മേളക്ക് തുടക്കം കുറിച്ചു. ടിപ്പു സുൽത്താൻ റോഡിന് സമീപമുള്ള കെട്ടിടത്തിലാണ് ജൈവ കാർഷിക വിളകളുടെ വിപണനം ആരംഭിച്ചത്. വിപണന ദൗത്യത്തിനുപരി കർഷകർക്ക് കാർഷിക വൃത്തിയെ സംബന്ധിച്ചുള്ള അറിവുകൾ പകരുകയെന്ന ലക്ഷ്യമാണ് മേളയിലുള്ളത്. തേനും, ഉപോത്പന്നങ്ങളും, പരമ്പരാഗത നാട്ടു മരുന്നുകളുമായി മേള സജീവമാണ്. വനവാസികളിൽ നിന്ന് മാത്രം

ലഭ്യമാകുന്ന ഒട്ടനവധി ഇനങ്ങളും ഇവിടെ ലഭ്യമാണ്. ഇതിന് പുറമേ കുടുംബശ്രീ പ്രവർത്തകരുടെ ഉത്പന്നങ്ങളും സംയോജിക്കുന്നു. മലയാള മണ്ണിന് അന്യം നിന്നുകൊണ്ടിരിക്കുന്ന ചക്കയുടെ അൻപതിൽ പരം ഇനങ്ങൾ, ഉപോത്പന്നങ്ങൾ, വിവിധ ഇനം പായസങ്ങൾ, ഐസ് ക്രീമുകൾ, ബിരിയാണികൾ എന്നിവയും പ്രദർശനത്തിനും, വിപണനത്തിനുമായി മേളയിലൊരുക്കിയിട്ടുണ്ട്. പരിപാടിയെ സംബന്ധിച്ച് കോർഡിനേറ്റർ സതീഷ് കുമാർ വിശദീകരിച്ചു.

Related