കുമരംപുത്തൂർ പഞ്ചായത്തിൽ സേവനത്തിൽ നിന്ന് വിരമിച്ച സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി.

കുമരംപുത്തൂർ പഞ്ചായത്തിൽ സേവനത്തിൽ നിന്ന് വിരമിച്ച സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി. രണ്ട് വർഷക്കാലത്തോളം പഞ്ചായത്തിൽ സ്തുത്യർഹ സേവനം കാഴ്ച വച്ച സി.അശോക് കുമാറാണ് വിരമിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് ഹുസൈൻ

കോളശ്ശേരി ഉദ്ഘാടനം ചെയ്തു. കർമ്മനിരതമായ സേവനമാണ് സെക്രട്ടറി പഞ്ചായത്തിൽ കാഴ്ച വച്ചതെന്ന് ഹുസൈൻ കോളശ്ശേരി അഭിപ്രായപ്പെട്ടു. തുടർന്ന് പഞ്ചായത്തിന്റെ ഉപഹാരങ്ങൾ നൽകി. പഞ്ചായത്തംഗങ്ങളായ കെ.പി.ഹംസ, അർസൽ എരേരത്ത്, അസീസ്, ഈശ്വരി തുടങ്ങിയവർ പങ്കെടുത്തു.

Related