കൗൺസിൽ യോഗത്തിൽ അപമാനിക്കപ്പെട്ട സംഭവം : ലീഗ് അംഗം ഷഹന വനിത കമ്മീഷനെ സമീപിക്കും.

നഗരസഭ കൗൺസിൽ യോഗത്തിൽ അപമാനിക്കപ്പെട്ട സംഭവം. ലീഗ് വനിത അംഗം ഷഹന കല്ലടി നിയമ നടപടികളിലേക്ക്. വനിത കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്ന് സൂചന. മീൻ മാർക്കറ്റ് വിഷയത്തിൽ നടന്ന നഗരസഭ യോഗത്തിൽ സി പി

എം കൗൺസിലർമാർ തന്നെ അപമാനിച്ചതായി ഷഹന കല്ലടി ആരോപിച്ചിരുന്നു. തുടർന്ന് നഗരസഭ സെക്രട്ടറിക്കും, ലീഗ് മുൻസിപ്പൽ കമ്മിറ്റിക്കും പരാതി നൽകി. നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്ന മുറക്ക് നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് ഷഹന കല്ലടി പറഞ്ഞു.

Related