വിനോദസഞ്ചാരം,ദുരന്തനിവാരണം എന്നീ വിഷയത്തിൽ വി എസ് എസ് അംഗങ്ങൾക്ക് വനംവകുപ്പ് ഏകദിന പരിശീലനം നൽകി.

മീൻവല്ലം തുടിക്കോട് വന സംരക്ഷണ സമിതി അംഗങ്ങൾക്കായി വനം വന്യജീവി വകുപ്പ് മൂന്നേക്കർ ഹോളിഫാമിലി ചർച്ച് ഹാളിൽ വിനോദസഞ്ചാരം ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഏകദിന പരിശീലന ക്യാമ്പ് കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. തുടിക്കോട് വനസംരക്ഷണ സമിതി പ്രസിഡന്റ് സോജൻ വി.ജെ അധ്യക്ഷനായി. പരിസ്ഥിതിയെ പരിപാലിച്ചു കൊണ്ട്‌ ടൂറിസം നിലനിര്‍ത്തുക എന്നതാണ്‌ നമ്മുടെ മീൻവല്ലം വിനോദ പദ്ധതിയുടെ ലക്ഷ്യമെന്നും വൈവിദ്ധ്യം നിറഞ്ഞ സുന്ദരാനുഭവങ്ങള്‍ സഞ്ചാരികള്‍ക്കു നല്‍കുന്നതോടൊപ്പം അടുത്ത തലമുറകൾക്കു വേണ്ടി കാടും നാടും തനതു രീതിയിൽ സംരക്ഷിക്കപ്പെടണമെന്നും പരിശീലന ക്ലാസിനു നേതൃത്വം

നൽകിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹനകൃഷ്ണൻ പറഞ്ഞു. കാടും പുഴയും ശുദ്ധവായുവും കൊതിച്ചതാണ് ആളുകൾ വനംതേടി ഇറങ്ങുന്നത്.ആസ്വാദകരായിട്ടെത്തുന്നവരാണ് വിനോദയാത്രികർ. മീൻവല്ലത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തുന്നവിധം സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കുകയാണ് ഇക്കോ ടൂറിസം. വനം വകുപ്പ് ഏർപ്പെടുത്തിയ പരിശീലനക്ലാസിൽ വന സംരക്ഷണ സമിതി അംഗങ്ങൾപങ്കെടുത്തു. പ്രദേശത്തുവരുന്ന വിനോദ സഞ്ചാരികളോടുള്ള മാന്യമായ പെരുമാറ്റം,സഞ്ചാരികളുടെ പൊതു സുരക്ഷ,ശൗചാലയത്തിന്റെ കുറവ് ഗതാഗതം എന്നീ കാര്യങ്ങളും ചർച്ച ചെയ്തു. ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഹാഫിം,വി എസ് എസ് മുൻ പ്രസിഡന്റുമാരായ സി.ജെ.കുര്യൻ, ടി.ആർ.രാധാകൃഷ്ണൻ, വി എസ് എസ് സെക്രട്ടറി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

Related