കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദനെ എന്‍.ജി.ഒ അസോസിയേഷന്‍ ആദരിച്ചു.

എന്‍.ജി.ഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് അധ്യാപന സേവനം ത്വജിച്ച് സമരത്തില്‍ പങ്കെടുത്ത് നിലപാട് സ്വീകരിച്ച കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദനെ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.എ





സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പൊന്നാടയണിയിച്ച് ഹരിഗോവിന്ദനെ ആദരിച്ചു.ഉസ്മാന്‍ കരിമ്പനക്കല്‍, കെ.മണികണ്ഠന്‍, കെ.ജി.ബാബു, ഗിരീഷ് ഗുപ്ത, സി.അലി, അച്ചന്‍ മാത്യൂ, നഷീദ് പിലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പി.ഹരിഗോവിന്ദന്‍ മറുപടി പ്രസംഗം നടത്തി.

Related