മുസ്ലീംലീഗ് നെച്ചുള്ളി മേഖല ഓഫീസ്‌ പി.വി.അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.

പ്രവർത്തന മേഖലയിൽ ചുവടുകളുറപ്പിച്ച് മുസ്ലീം ലീഗ്. നെച്ചുള്ളി മേഖല ഓഫീസായ ശിഹാബ് തങ്ങൾ സൗധം പ്രവർത്തകർക്കായി തുറന്നു. നെച്ചുള്ളി സെന്ററിലാണ് വിപുലമായ പരിപാടികളോടെ വേദിയൊരുങ്ങിയത്. പി.വി.അബ്ദുൽ വഹാബ് എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംവരണത്തിനുള്ള മാനദണ്ഡം സാമ്പത്തിക മാണെങ്കിൽ അത് അർഹരായ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്ന് അബ്ദുൾ വഹാബ് എം.പി. അഭിപ്രായപ്പെട്ടു. സി പി എമ്മിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ

വനിത മതിലിൽ സ്ത്രീകൾ അണിനിരന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടു മാത്രമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. തുടർന്ന് മെമ്പർഷിപ്പ് കാമ്പെയിൻ പി.ഉബൈദുള്ള എം.എൽ .എ, ഉദ്ഘാടനം ചെയ്തു. വൈശ്യൻ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കളത്തിൽ അബ്ദുള്ള പി.എ. തങ്ങൾ, എൻ.ഹംസ ,ടി.എ.സിദ്ദീഖ്, ടി.എ.സലാം, ഫായിദ ബഷീർ, പൊൻപാറ കോയക്കുട്ടി, മേലേതിൽ മുഹമ്മദലി

Related