വിസ്ഡം ഇസ്‌ലാമിക് ലൈറ്റ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ജനുവരി 16 ന് തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ എടത്തനാട്ടുകര മേഖല പ്രചാരണ സമ്മേളനം നടക്കും.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ലൈറ്റ് കോണ്‍ഫറന്‍സ് ജനുവരി 25,26,27 തിയ്യതികളില്‍ മണ്ണാര്‍ക്കാട് നടക്കും. മറക്കാതിരിക്കുക മുന്നറിയിപ്പുകളെ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ജനുവരി 16 ന് വൈകീട്ട് 7 മണിയ്ക്ക് തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ എടത്തനാട്ടുകര മേഖല പ്രചാരണ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട് നിര്‍വ്വഹിക്കും. ഫിറോസ് സ്വലാഹി, ഹാരിസ് കായക്കൊടി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സലാഹുദ്ദീന്‍ ഇബ്‌നു സലീം, സിജാദ് പാറോക്കോട്ട്, ഷാജഹാന്‍, നജീബ് കോലോതൊടി, ഖാലിദ്, കുഞ്ഞയമു തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രഭാഷണം, ഗൃഹസമ്പര്‍ക്ക പരിപാടി, സന്ദേശ യാത്ര, വനിതാ വിജ്ഞാന വേദി എന്നിവയും നടന്നുവരുന്നുണ്ട്.

Related