കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമ്മേളനം മണ്ണാർക്കാട്ട് : സ്വാഗതസംഘം രൂപീകരിച്ചു

കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിൽ മണ്ണാർക്കാട്ട് നടക്കും. ബഹുസ്വര രാഷ്ട്രം മാനവികതാധ്യാപനം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സെമിനാർ, സാംസ്കാരിക സദസ്സ്, യാത്രയയപ്പ്, പ്രിൻസിപ്പൽസ് മീറ്റ്, പ്രകടനം, കൗൺസിൽ മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. ത്രിദിന സമ്മേളനത്തിൽ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. സമ്മേളന പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്‌കൂളിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു കെ.എച്ച്.എസ്.ടി.യു

പ്രസിഡണ്ട് കെ .മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായി. കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ചേലേരി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ, സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, റഷീദ് ആലായൻ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ കോളശ്ശേരി, കെ.പി. മൊയ്തു, യൂസഫ് പാലക്കൽ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ് ഹാജി, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദലി പാറയിൽ,സി.കെ.സി.ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Related