മഴയിൽ പുതിയതായി നിർമ്മിച്ച കലുങ്കിന് സമീപത്തെ മണ്ണ് താഴ്ന്നു. തച്ചമ്പാറയിൽ ഗതാഗതക്കുരുക്ക്.

ദേശീയപാത പുനർനിർമ്മാണത്തിന്റെ ഭാഗമായി തച്ചമ്പാറയിൽ നിർമ്മിച്ച കലുങ്കിന് സമീപമായിട്ട മണ്ണ് ശക്തമായ മഴയിൽ താഴ്ന്നു. ഇതോടെ കലുങ്ക് റോഡിൽ നിന്നും ഉയർന്ന് നിൽക്കുന്ന അവസ്ഥയായി. ചെറുവാഹനങ്ങളെ കലുങ്കിനപ്പുറം ഒരു ഭാഗത്തിലൂടെ കടത്തിവിട്ടു. കലുങ്ക് മുറിച്ച് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതായി. വാഹനങ്ങളുടെ അടിഭാഗം കലുങ്കിൽ തട്ടുന്ന സ്ഥിതിയാണുള്ളത്. വൈകീട്ട് 5:30

ഓടെയാണ് സംഭവം. ഗതാഗതക്കുരുക്ക് 8 മണി വരേയും തുടരുകയാണ്. ട്രാഫിക് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് വരികയാണ്. ഊരാലുങ്കൽ സൊസൈറ്റി വിഭാഗം തൊഴിലാളികളെത്തി ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴികൾ നികത്തി. തച്ചമ്പാറയിൽ ധനലക്ഷ്മി ബാങ്കിന് സമീപമാണ് സംഭവം. വാഹനങ്ങളുടെ നീണ്ട നിര മുള്ളത്തുപാറ വരേയും പൊന്നംങ്കോട് വരേയും എത്തി.

Related