ചേറുംകുളം ഭഗവതിയുടെ തിരുപ്പുറത്ത് ആറാട്ട് വിപുലമായ പരിപാടികളോടെ നടന്നു.

ചേറുംകുളം ഭഗവതിയുടെ തിരുപ്പുറത്ത് ആറാട്ട് വിപുലമായ പരിപാടികളോടെ നടന്നു. പുലർച്ചെ നാലുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രീയ വിശ്വാസങ്ങളിൽ അത്യപൂർവ്വമായ ഭഗവതിയുടെ ഋതുമതിത്വം നാടറിഞ്ഞാണ് കൊണ്ടാടിയത്. സ്ത്രീകളുടെ വലിയൊരു ബാഹുല്ല്യം തന്നെ ഭഗവത് സ്വരൂപത്തിനായി അകമ്പടിയൊരുക്കി. തന്ത്രി

പറവട്ടത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഋതുമതിയായതിനെ തുടർന്ന് അശുദ്ധിയായ ഭഗവതിയെ മഞ്ഞൾ നീരാട്ടിലൂടെ ശുദ്ധി വരുത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിച്ചു. ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തട്ടകം മുഴുവൻ ക്ഷേത്ര പരിസരത്തേക്ക് ഒഴുകിയെത്തിയിരുന്നു.

Related