എം എസ് എഫ് വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി.

ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്. എഫ് കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും നടത്തി. മേലെ അരിയൂരില്‍ നിന്നും ആരംഭിച്ച റാലിയിൽ അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ അണിനിരന്നു. മനാഫ് കോട്ടോപ്പാടം, കെ.യു.ഹംസ, എ.ഉനൈസ്, കെ.ഫെമീഷ്, കെ.പി.അഫ് ലഹ്, ഷൗക്കത്ത് തിരുവിഴാംകുന്ന് എന്നിവര്‍ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം

അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം റിയാസ് പുൽപ്പറ്റ പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ, സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സൻ, കെ.പി.ഉമ്മർ, ടി.വി.അബ്ദുറഹ്മാൻ, മണ്ഡലം ഭാരവാഹികളായ എം.കെ.മുഹമ്മദലി, ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ. ഉനൈസ് സ്വാഗതവും ട്രഷറർ കെ.ഫെമീഷ് നന്ദിയും പറഞ്ഞു.

Related