ആരും കാണുന്നില്ല, ഈ കുടുംബത്തിന്റെ ജീവിത ദുരിതം

രോഗദുരിതത്താൽ യുവതിയും ഭർതൃ മാതാവും. അകത്തെ മുറിയിൽ തിരിഞ്ഞൊന്നു കിടക്കാന്‍ പോലുമാകാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന അമ്മ മുണ്ടി(86)യും വൃക്ക രോഗിയായ മരുമകൾ ശാന്തയും മരുന്നിനുപോലും വകയില്ലാതെ സുമനസ്സുകളുടെ കനിവ് തേടുകയാണ്. ഒന്നിനും പണമില്ലാതെ കഷ്ടപ്പെടുകയാണ് തച്ചമ്പാറ പതിനൊന്നാം വാർഡ് തിരുത്തിന്മേൽ വീട്ടിൽ ശാന്ത(36) എന്ന യുവതി. പണിപൂർത്തിയാകാത്ത വീട്ടിലാണ് ശാന്തയും മൂന്നു കുട്ടികളും വൃദ്ധയായ ഈ ഭർതൃമാതാവും താമസിക്കുന്നത്. ഭർത്താവ് രാമകൃഷ്ണൻ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം ചികിത്സക്ക്പോലും തികയുന്നില്ല. വൃക്കരോഗിയായ യുവതിയും മരുന്നിനുമേല്‍

മരുന്നുമായി കഴിയുന്ന അമ്മയുടെയും ദൈന്യത ആരുടേയും മനസ്സലിയിക്കുന്നതാണ്. ചികിത്സ നടത്തിയതിലും വീടിന്റെ ലോൺ ഇനത്തിലും ഭീമമായ തുക ബാധ്യതയുമുണ്ട്. ശാന്തക്കുംഅമ്മക്കും മികച്ച ചികിത്സ കിട്ടിയാലേ ഇവരുടെ ദുരിത ജീവിതത്തിനു ആശ്വാസമാകൂ. ഇതിന് സുമനസ്സുകൾ സഹായം ആവശ്യമാണ്. വായ്പ അടക്കുന്നതിനും രണ്ടുപേരുടെയും ചികിത്സക്കു പണം കണ്ടെത്തുന്നതിനും എസ് ബി ഐ തച്ചമ്പാറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 32692463768, ഐ എഫ് എസ് സി : SBIN0006455. ഫോൺ : 8281266917.

Related