ചൂരിയോട് വൻ വാഹന അപകടം. തൃശൂർ സ്വദേശികളായ 2 പേര്‍ മരണപ്പെട്ടു.

ചൂരിയോട് വൻ വാഹന അപകടം.തൃശൂർ സ്വദേശികൾ മരണപ്പെട്ടു. വൈകിട്ട് 4 മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്ന് സഞ്ചരിച്ച ഇന്ധന വിതരണ കമ്പനിയിലെ ജീവനക്കാരായ ഒല്ലൂർ കാട്ടുകായൽ ജോപ്പോൾ, കുരുതുകുളങ്ങര പൂത്തോൾ ആൻറണി എന്നിവരാണ് മരണപെട്ടത്. ഇവർ സഞ്ചരിച്ച മാരുതി ഇക്കോ കാർ ഓവർടെയ്ക്ക്

ചെയ്യുന്നതിനിടെ എതിരെ വന്ന കെ എസ് ആർ ടി സി യുടെ രാജധാനിയിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടു പേരും തൽക്ഷണം മരണപ്പെട്ടു. ഇടി യുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ബസിന്റെ ചില്ലുൾപ്പെടെ മുൻഭാഗവും തകർന്നിട്ടുണ്ട്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related