തെങ്കര നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും, നവീകരണ കലശവും നടന്നു.

തെങ്കര നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും, നവീകരണ കലശവും വിപുലമായ പരിപാടികളോടെ നടന്നു. കോൽപ്പാടം റോഡ് ജംഗ്ഷനിൽ നിന്നാണ് പുന:പ്രതിഷ്ഠക്കായുള്ള ഭഗവതി വിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചത്. തട്ടകത്തിലെ സ്ത്രീ ജനങ്ങളുൾപ്പെടെ വൻ ജനസാന്നിധ്യത്തിലാണ് പരിപാടി നടന്നത്.

താല വാദ്യഘോഷങ്ങൾ യാത്രക്ക് അകമ്പടി സേവിച്ചു. ക്ഷേത്രസന്നിധിയിലെത്തിയ വിഗ്രഹത്തെ ബിംബ പരിഗ്രഹം ചെയ്തു. പ്രതിഷ്ഠിക്കേണ്ട ദേവി വിഗ്രഹം ശിൽപ്പിയിൽ നിന്നേറ്റുവാങ്ങി ജലാധിവാസം ചെയ്യുന്ന ക്രിയയാണിത്.തുടർന്ന് മുളപൂജ, സ്ഥല ശുദ്ധി, അത്താഴ പൂജ, ഭഗവത് സേവ തുടങ്ങിയവ നടന്നു.

Related