പയ്യനടം കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാറൽ വേല വിപുലമായി ആഘോഷിച്ചു.

പയ്യനടം കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാറൽ വേല വിപുലമായി ആഘോഷിച്ചു. വൈകിട്ട് 4 മണിയോടുകൂടിയാണ് ദേശ വേലകളുടെ സംഗമം നടന്നത്. ഗുരുതി തർപ്പണം, പാണ്ടിമേളം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഉച്ചാറൽ വേലക്ക് തുടക്കം കുറിച്ചത്. നാനാഭാഗത്തു നിന്നുമുള്ള വേലകളുടെ

സംഗമം പയ്യനടത്തെ ആഘോഷ ലഹരിയിലാക്കി. ശിങ്കാരിമേളവും, ബാൻറ് വാദ്യവും, കലാരൂപങ്ങളും ഉത്സവത്തിൽ നിറഞ്ഞാടി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഭഗവതിയുടെ മഞ്ഞൾ നീരാട്ടിനായി എഴുന്നെള്ളിപ്പ് നടക്കും. തുടർന്ന് നിവേദ്യപൂജ, തിരിച്ചെഴുന്നെള്ളിപ്പ് എന്നിവക്ക് ശേഷമാണ് കൊടിയിറക്കൽ നടക്കുക.

Related