കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ തകിടം മറിയുന്നു.

കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ തകിടം മറിയുന്നു. രാഷ്ട്രീയ നേതൃത്വങ്ങളെ വെല്ലുവിളിച്ച് പഞ്ചായത്ത് ഭരണസമിതി അധ്യക്ഷനും, ഉപാധ്യക്ഷയും. ഇടതുമുന്നണി ധാരണകൾക്കനുസരിച്ച് 2018 നവംബർ 20നാണ് പ്രസിഡണ്ട് സ്ഥാനം സി പി എം സി പി ഐ ക്ക് കൈമാറേണ്ടിയിരുന്നത്. എന്നാൽ ഇത് 2018 ഡിസംബറിലേക്കും, തുടർന്ന് 2019 ഫെബ്രുവരിയിലേക്കും നീണ്ടു. ഫെബ്രുവരി പതിനൊന്നിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് രത്നാവതി എന്നിവർ സ്ഥാനങ്ങൾ രാജിവക്കേണമെന്ന തീരുമാനം ഇടതു മുന്നണിയിലെ ഉഭയകക്ഷി

ചർച്ചയിലൂടെ തീരുമാനമായത്. എന്നാൽ ഇതു വരെയും രാജിവക്കാത്തത് സ്ഥാനമോഹമെന്ന നിഗമനത്തിലാണ് ഇരു പാർട്ടികളും വിലയിരുത്തുന്നത്. ഇതിനെതിരെ അടിയന്തിര ഇടതു മുന്നണി യോഗം കൂടുമെന്നറിയുന്നു. സി പി എം പ്രതിനിധിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദീൻ, സി പി ഐ അംഗമായ വൈസ് പ്രസിഡണ്ട് രത്നാവതി എന്നിവർക്കെതിരെ മുന്നണി നിയമങ്ങൾക്കുപരി പാർട്ടികൾക്കുള്ളിൽ നിന്ന് കർശന നടപടയുണ്ടായേക്കുമെന്നാണ് സൂചന. ഇതോടെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ അട്ടിമറിക്കായി സിപിഎം തന്നെ നേതൃത്വം നൽകേണ്ട അവസ്ഥയാണുള്ളത്.

Related